Uncategorized

`‌സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് ശ്രമിക്കണം’; മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ

കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ. മുളന്തുരുത്തി സൂനഹദോസ് 150ാം വാർഷികത്തോടനുബന്ധിച്ചാണ് ബാവ കേരളത്തിൽ എത്തിയത്. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.

രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയെ സഭ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്. മലങ്കര സഭകളുടെ ചരിത്രത്തിൽ നാഴികക്കല്ലായ മുളന്തുരുത്തി സുനഹദോസിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബാവ കേരളത്തിൽ എത്തിയിരിക്കുന്നത്. പതിമൂന്നാം തീയതി സുനഹദോസിന്റെ ഭാഗമായുള്ള പ്രത്യേക മുറോൻ കൂദാശ നടക്കും. ബാവയുടെ കാർമികതത്വത്തിലാണ് കൂദാശ. അതിനിടെ സഭാ തർക്കത്തിൽ അനുരഞ്ജനത്തിന് ഇരു വിഭാഗവും ശ്രമിക്കണമെന്ന് ബാവ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യേഷ്യയിൽ തീവ്ര ആശയങ്ങൾ മൂലം വലിയൊരു വിഭാഗം ദുരിതത്തിൽ ആണെന്നും സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ബാവ പറഞ്ഞു. പുത്തൻ കുരിശിൽ പതിമൂന്നാം തീയതിയിലെ മൂറോൺ കൂദാശയ്ക്ക് പിന്നാലെ വൈകിട്ട് യാക്കോബായ ക്രിസ്ത്യൻ അസോസിയേഷൻ സമ്മേളനവുമുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികൾക്ക് ശേഷം 16ാം തീയതിയാണ് ബാവ ലെബനനിലേക്ക് മടങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button