Uncategorized
പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച; തോക്കും വ്യാജ ഐഡി കാർഡുമായി രണ്ടു പേർ പിടിയിൽ

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്തുനിന്നു തോക്കും വ്യാജ ഐഡി കാർഡുകളുമായി രണ്ടു പേരെ പിടികൂടി. 24കാരനും ഇയാളുടെ സുരക്ഷാ ജീവനക്കാരനെന്ന് കരുതുന്നയാളുമാണ് പിടിയിലായത്.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലിസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം അഞ്ചിന് ബാന്ദ്ര കുർള കോംപ്ലക്സിലെ വേദിയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ വെളളിയാഴ്ച്ച വരെ പോലീസ് കസ്റ്റഡിയിൽവിട്ടു.




