രാമായണ പരിപാടികൾ സമാപിച്ചു

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലെ ഹിന്ദി, മലയാളം വകുപ്പുകളും കോളേജ് IQACയും സംയുക്തമായി സംഘടിപ്പിച്ച രാമായണ പരിപാടികൾ സമാപിച്ചു. രാമായണത്തിന്റെ വിവിധ സന്ദേശങ്ങളും മൂല്യങ്ങളും വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനായി വൈവിധ്യമാർന്ന മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്.
രാമായണ ക്വിസ്, രാമായണ പാരായണം, വൺ മിനിറ്റ് രാമായണം, രാമായണ മെമ്മറി വാൾ, രാമായണ ഇമേജ് ഡിസ്ക്രിപ്ഷൻ തുടങ്ങിയ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം പരിപാടികൾക്ക് ശ്രദ്ധേയമായ പ്രതികരണമാണ് നൽകിയത്.
രാമായണ സാഹിത്യത്തെയും ഇതിഹാസത്തിലെ മൂല്യങ്ങളെയും പുതുതലമുറയിലേക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികളുടെ വായനാശേഷി, ഓർമ്മശക്തി, ആവിഷ്കാരശേഷി, സർഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ . ലേഖ. പി,ഡോ. സുമിത നായർ, ഡോ. അനുപമ ദിവ്യ. എം. പി. ആദിത്യ. ജെ എന്നിവർ നേതൃത്വം നൽകി




