Uncategorized

പ്രതിപക്ഷ ഉപനേതാവ് തർക്കം: പന്ത് സിപിഎമ്മിൻ്റെ കോർട്ടിലിട്ട് സ്പീക്കർ; ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ദില്ലി: പ്രതിപക്ഷ ഉപനേതാവ് മുറിയെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരും. കെ എൻ ബാല​ഗോപാലിന് പിഎസി ചെയർമാൻ എന്ന നിലക്ക് ഒരു മുറിയുണ്ട്. ഉപ നേതാവ് തർക്കം എൽഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും പ്രതിപക്ഷ ഉപ നേതാവാണ് എന്നുപറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഒരു കത്ത് കൊണ്ടുവന്നാൽ മുറി അപ്പോൾ നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവിന് നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന സിപിഎമ്മിൻ്റെ ആവശ്യമാണ് സ്പീക്കർ നിരസിച്ചത്. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവില്‍ തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്‍ തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button