Uncategorized
എൽഡിഎഫ് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് യുഎൻ വേദിയിൽ അംഗീകാരം

കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ വേദിയിൽ അംഗീകാരം. യുഎൻ വികസന അവകാശ പ്രഖ്യാപനത്തിന്റെ 40-ാം വാർഷിക വീഡിയോയിൽ കേരള മോഡൽ അവതരിപ്പിച്ചു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വീഡിയോ പ്രദർശിപ്പിച്ചു. യുഡിഎഫ് സർക്കാർ പദ്ധതി അവഗണിക്കുമ്പോഴാണ് കേരളത്തിന് ലോക അംഗീകാരം.പദ്ധതിയുടെ രണ്ടാം ഘട്ട നടപടികൾ എങ്ങുമെത്തിയില്ല. പദ്ധതിയിൽ സർക്കാർ ഏകോപനം ഇല്ല. 2025 നവംബർ 1 നാണ് പിണറായി സർക്കാർ കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത്.




