Uncategorized

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി ചികിത്സയില്‍

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പത് വയസുകാരനും ചികിത്സയില്‍ തുടരുന്നു.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പിസിആര്‍ ടെസ്റ്റില്‍ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഉറവിടം എവിടെ നിന്ന് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കോട്ടൂര്‍ സ്വദേശിയായ ഒമ്പതുകാരന്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button