Uncategorized

സിഎൻജിയിലേക്ക് മാറിയവർ ആരായി ! വില കൂട്ടി അദാനി; അഹമ്മദാബാദില്‍ 100 രൂപ കടന്നു

ഗുജറാത്തിൽ അദാനി സിഎൻജിയുടെ വില 100 രൂപ കടന്നു. കഴിഞ്ഞ ദിവസം 2.30 രൂപ വർധിച്ചതോടെയാണ് 100 രൂപ കടന്നത്. 100.77 രൂപയാണ് നിലവിലെ വില. ഇതോടെ പെട്രോൾ വിലയ്ക്കടുത്ത് തന്നെ സിഎൻജിയുടെ വിലയും എത്തി.

അഹമ്മദാബാദിൽ പെട്രോളിന് 101.83 പൈസയാണ് വില. വെറും 6 പൈസയുടെ വ്യത്യാസമാണ് പെട്രോളും സിഎൻജിയും തമ്മിൽ ഇപ്പോൾ ഉള്ളത്. നഗരത്തിൽ അദാനിക്ക് ഏകദേശം 50-ാളം സിഎൻജി സ്റ്റേഷനുകൾ ആണ് ഉള്ളത്. ഗുജറാത്തിലെ മറ്റൊരു പ്രധാനപ്പെട്ട ജില്ലയായ വഡോദരയിൽ പക്ഷെ 99 രൂപയാണ് സിഎൻജി വില.

ഉത്തർപ്രദേശിലും സിഎൻജി വില കുതിച്ചുയരുക തന്നെയാണ്. ഗെയിൽ-ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള ഗ്രീൻ ഗ്യാസ് ലിമിറ്റഡ് ഉത്തർപ്രദേശിൽ 5 ജില്ലകളിൽ സിഎൻജിയുടെ വില കൂട്ടിയിരുന്നു. ആഗ്രയിൽ ഒരു ലിറ്റർ സിഎൻജിക്ക് 108 രൂപയാണ് നിലവിൽ വില. ഉന്നാവോയിൽ 2.25 രൂപ കൂടി 106 രൂപയിലാണ് സിഎൻജി എത്തിനിൽക്കുന്നത്. അയോധ്യയിൽ 1 രൂപ വർധിച്ച് 106 രൂപയിലാണ് സിഎൻജി എത്തിനിൽക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button