Uncategorized

ശർക്കരയ്ക്കുള്ളിൽ കഞ്ചാവ്; ആലുവയിൽ പിടികൂടിയത് 37.7 കിലോ

ആലുവ: ശർക്കരയിൽ പൊതിഞ്ഞ് കടത്തിയ 37.7 കിലോ കഞ്ചാവ് പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നാണ് ശർക്കര നിറച്ച ചാക്കുകളിലാക്കി ട്രെയിനിൽ ഒളിച്ചുകടത്തിയ കഞ്ചാവ് പിടിച്ചെടുത്തത്.ജനറൽ കോച്ചിൽ ഉടമയില്ലാത്ത നിലയിൽ കാണപ്പെട്ട പ്ലാസ്റ്റിക്ക് ചാക്കുകൾ ആർപിഎഫ് ക്രൈം ഇന്‍റലിജൻസ്ബ്രാഞ്ച് തിരുവനന്തപുരം ഇൻസ്പെക്ട‌ർ എ.ജെ. ജിപിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്.ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദിബ്രുഗഡ്-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് 19 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചത്. നാല് ചാക്കുകളിൽ ശർക്കരയെന്ന് തോന്നുന്ന രീതിയിലാണ് നിറച്ചിരുന്നത്. കഞ്ചാവ് നിറച്ച പെട്ടിക്ക് ചുറ്റും ശർക്കര പൊതിഞ്ഞ് ബ്ലോക്കുകളാക്കിയാണ് ചാക്കിൽ അടുക്കി വച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button