Uncategorized

ഉന്തുവണ്ടിയിൽ കുപ്പികൾക്കിടയിൽ കഞ്ചാവ്; കൊച്ചിയിൽ രണ്ടിടങ്ങളിൽനിന്ന് പിടികൂടിയത് 26 കിലോ, കുടുങ്ങിയത് ഇതരസംസ്ഥാനക്കാർ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 26 കിലോയിലധികം കഞ്ചാവ് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇതരസംസ്ഥാനക്കാരായ മൂന്നുപേരെ പിടികൂടി.

മഞ്ഞുമ്മൽ ജനതാ സ്റ്റോപ്പിന് സമീപത്തുനിന്ന് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റംജാൻ അലി (33) യെ 14.130 കിലോ കഞ്ചാവുമായി ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് പിടികൂടിയത്. ഉന്തുവണ്ടിയിൽ കുപ്പികൾക്കിടയിൽ പ്രത്യേകം തയ്യാറാക്കിയ അലുമിനിയം ഷീറ്റിനുള്ളിൽ പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇടപ്പള്ളിയിലെ ഒരാൾക്ക് കൈമാറുന്നതിനായി കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.

മറ്റൊരു സംഭവത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ ഒഡീഷ സ്വദേശികളായ ആദി നായക് (20), ഹിമാൻഷു നായക് (26) എന്നിവരെ 12.15 കിലോ കഞ്ചാവുമായി തിങ്കളാഴ്ച പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button