Uncategorized

പഞ്ചാബിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

രാജ്‌പുര: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രെയിനിന് തീപിടിച്ചു. അമൃത്സര്‍-ബീഹാര്‍ കര്‍മ ഭൂമി എക്സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിൻ്റെ നാല് കോച്ചുകളിലാണ് തീപിടിച്ചതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സരായ് ബഞ്ചാരയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിരവധി യാത്രക്കാര്‍ക്ക് ഓടിയിറങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button