Uncategorized

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 360 രൂപ, വെള്ളി വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ വിലയിടിവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 1,01,840 രൂപ എന്ന നിലയിലാണ് സ്വർണം വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ​ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button