Uncategorized

സ്വർണവിലയിൽ വൻ വർധന; പവന് ആയിരം രൂപയിലേറെ കൂടി

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധധന. ഗ്രാമിന് 210 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,250 രൂപയായി വർധിച്ചു. പവൻ്റെ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി. 1,06,000 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയലും വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 170 രൂപയുടെ വർധനയാണ് ഉണ്ടായത്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 10,890 രൂപയായും പവൻറേത് 87,120 രൂപയായും വർധിച്ചു.രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡ് നിരക്കിൽ 0.7 ശതമാനത്തിൻ്റെ വർധനയുണ്ടായി. ഔൺസിന് 4,057.92 ഡോളറായാണ് വില വർധിച്ചത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 0.3 ശതമാനത്തിന്റെ ഇടിവുണ്ടായി. 4,070 ഡോളറായാണ് വിലയിടിഞ്ഞത്.

ഫെഡറൽ റിസർവ് ചെയർമാൻ പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. രണ്ട് ശതമാനത്തിലേക്ക് പണപ്പെരുപ്പമെത്തിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസിൽ നിന്ന് പുറത്തുവന്ന തൊഴിൽകണക്കുകളും സ്വർണത്തിന് കരുത്തായി. ഇനി ജൂണിലെ പേറോൾ ഡാറ്റയുടെ കണക്കുകളാണ് സ്വർണനിക്ഷേപകർ ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button