Uncategorized

കർണാടകയിലെ ഒളിക്യാമറ വിവാദം: കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്; ചോദ്യം ചെയ്യാൻ സിസിബി നീക്കം

ബെംഗളൂരു: കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്. കുമാരസ്വാമിയെയും ചോദ്യം ചെയ്യാനാണ് സിസിബി നീക്കം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കുമാരസ്വാമിയുടെ അനുയായിയായ പ്രജ്വൽ പ്രസാദിന് നോട്ടീസ് നൽകി.

ഒളിക്യാമറ വിവാദത്തിൽ അറസ്റ്റിലായവർക്ക് എച്ച് ഡി കുമാരസ്വാമിയുമായി ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തൽ. ദില്ലിയിൽ അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെ കുമാരസ്വാമിയുടെ അനുയായിക്ക് ഫോൺ കൈമാറിയെന്നാണ് വെളിപ്പെടുത്തൽ. പ്രജ്വൽ പ്രസാദിനാണ് ഫോൺ കൈമാറിയതെന്നും കുമാരസ്വാമിയുടെ ദില്ലിയിലെ വീട്ടിൽ വെച്ചാണ് ഇതുണ്ടായതെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത് താനാണെന്ന പവർ ടിവി എംഡി രാകേഷ് ഷെട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പവർ ടിവി ഓഫീസിലും റെയ്ഡ് നടത്തി. രാകേഷ് ഷെട്ടിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button