Uncategorized

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം: ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി എം ലിജു

ആലപ്പുഴ :DYFI ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ വീണ്ടും കേസ്. മന്ത്രി എം ലിജുവിന്റെ പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപണത്തിലായിരുന്നു പരാതി. ജെയിംസ് സാമുവലിനെതിരെ മൂന്നാമത്തെ കേസാണിത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെയും, കോൺഗ്രസ് നേതാവ് എ എ ഷുക്കൂറിന്റെയും പരാതിയിൽ മുൻപ് കേസെടുത്തിരുന്നു.

വ്യാജപ്രചാരണം നടത്തിയതിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ടാണ്, ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.അതിനിടെ, വിഷയത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ ജെയിംസ് സാമൂവലിന് എതിരെ കേസെടുത്തു. ഷാനിമോള്‍ ഉസ്മാന്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ഇടപെട്ടു എന്നും ആരോപണമുന്നയിച്ചിരുന്നു.

കലാപാഹ്വാനത്തിനാണ് കേസെടുത്തത്. ജില്ലാ സെക്രട്ടറിയുടെ പ്രതികരണമെടുത്ത മാധ്യമപ്രവര്‍ത്തകനെയും പ്രതി ചേര്‍ത്തു. നേരത്തെ, കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂറും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പ്രതികരണം സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. സംഭവം ഗൂഢാലോചനയെന്ന് എ എ ഷുക്കൂര്‍ പറഞ്ഞു. പ്രതിയെ സഹായിക്കാന്‍ എ എ ഷുക്കൂര്‍ ഇടപെട്ടെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവല്‍ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button