Uncategorized

കണ്ണൂർ -വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം പ്രവർത്തക കൺവെൻഷൻ അവലോകന യോഗം സംഘടിപ്പിച്ചു

വിമൻ ജസ്റ്റിസ് മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ അവലോകന യോഗം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ബീന സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജിത മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ടും മണ്ഡലം കൺവെൻഷൻ വിപുലീകരണ റിപ്പോർട്ടും ഷമ്മി പി.സി അവതരിപ്പിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാർ ഷക്കീല പി സി ഹെൽപ് ഡെസ്ക്, PR ഷഹനാസ് , സോഷ്യൽ മീഡിയ ഷമ്മി പിസി, ഇടപെടൽ ബീന തങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അർച്ചന പ്രജിത് വിഷയാവതരണം നടത്തി. ജില്ലയിലെ 11 മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനുകളുടെ പ്രവർത്തനങ്ങളും പങ്കാളിത്തവും സംഘടനാ വളർച്ചയ്ക്ക് നൽകിയ സംഭാവനകളും യോഗം വിലയിരുത്തി. മണ്ഡലതല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനാ ശാക്തീകരണം ഉറപ്പുവരുത്തുന്നതിനുമുള്ള വിവിധ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

മണ്ഡലം കൺവീനർമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, വകുപ്പ് സെക്രട്ടറിമാർ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആയിഷ അബ്ദുല്ലാഹ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button