Uncategorized
മരുന്ന് മാറി നൽകിയ സംഭവം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ; ഓട്ടിസം ബാധിതനായ യുവാവ് ഐസിയുവിൽ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. അണ്ടൂർക്കോണം സിഎച്ച്സിയിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് സസ്പെൻഡ് ചെയ്തത്.
മരുന്നു മാറി കഴിച്ചതിന് തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.




