Uncategorized

ദില്ലി ജാമിയ മിലിയയിൽ സംഘര്‍ഷം; വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ വീണ്ടും പൊളിച്ചു സുരക്ഷാ ജീവനക്കാര്‍

ദില്ലി ജാമിയ മിലിയയിൽ സംഘര്‍ഷം. സർവകലാശാലയിൽ 20 വർഷത്തിന് ശേഷം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരപ്പന്തല്‍ സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ പൊളിച്ചതിനെ തുടർന്നാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. വിദ്യാർത്ഥികളും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് ജാമിയ മിലിയയിൽ ഓൺലൈൻ ക്ലാസ്സിലേക്ക് മാറ്റിയിട്ടുണ്ട്. അനിശ്ചിതകാലത്തേക്കാണ് ഓൺലൈൻ ക്ലാസ്സിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button