Uncategorized

നി​കു​തിദാ​യ​ക​നെ ബു​ദ്ധി​മു​ട്ടി​ച്ച റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പി​ഴ

കൊ​​​​ച്ചി: വ​​​​സ്തു​​​​നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കാ​​​​തെ നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​നെ വ​​​​ല​​​​ച്ച റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു പി​​​​ഴ വി​​​​ധി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി. വ​​​​ഞ്ചി​​​​യൂ​​​​ര്‍ വി​​​​ല്ലേ​​​​ജി​​​​ലെ പാ​​​​ള​​​​യം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ എ. ​​​​മൈ​​​​തീ​​​​ന്‍ പി​​​​ള്ള​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള ഭൂ​​​​മി​​​​യു​​​​ടെ നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ര്‍​ഡി​​​​ഒ, ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​ര്‍, വി​​​​ല്ലേ​​​​ജ് ഓ​​​​ഫി​​​​സ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ 30,000 രൂ​​​​പ പി​​​​ഴ​​​യ​​​ട​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, എ.​​​​കെ. പ്രീ​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം പി​​​​ഴ​​​​ത്തു​​​​ക പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു ന​​​​ല്‍​ക​​​​ണം. സ​​​​ര്‍​ക്കാ​​​​ര്‍ ഈ ​​​​തു​​​​ക ആ​​​​ദ്യം ന​​​​ല്‍​ക​​​​ണം. പി​​​​ന്നീ​​​​ട് മൂ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ല്‍നി​​​​ന്നും 10,000 രൂ​​​​പ വീ​​​​തം ഈ​​​​ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

റി​​​​ട്ട. സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍​കൂ​​​​ടി​​​​യാ​​​​യ മൈ​​​​തീ​​​​ന്‍ പി​​​​ള്ള വ​​​​ഞ്ചി​​​​യൂ​​​​ര്‍ വി​​​​ല്ലേ​​​​ജി​​​​ലെ 4.151 സെ​​​​ന്‍റ് ഭൂ​​​​മി​​​​ക്ക് 2018 വ​​​​രെ നി​​​​കു​​​​തി അ​​​​ട​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, റീ​​​​സ​​​​ര്‍​വേ​​​​യി​​​​ല്‍ ഭൂ​​​​മി അ​​​​ള​​​​വ് കു​​​​റ​​​​വു​​​​കാ​​​​ട്ടി​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ് പി​​​​ന്നീ​​​​ട് നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ഇ​​​​തി​​​​നെ​​​​തി​​​​രേ മൈ​​​​തീ​​​​ന്‍ ലോ​​​​കാ​​​​യു​​​​ക്ത​​​​യെ സ​​​​മീ​​​​പി​​​​ച്ചു. റീ ​​​​സ​​​​ര്‍​വേ​​​​യി​​​​ലെ ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ ഉ​​​​ട​​​​മ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന വി​​​​സ്തീ​​​​ര്‍​ണം ക​​​​ണ​​​​ക്കാ​​​​ക്കി നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍, നി​​​​കു​​​​തി വാ​​​​ങ്ങാ​​​​ന്‍ ലോ​​​​കാ​​​​യു​​​​ക്ത ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഈ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച ലോ​​​​കാ​​​​യു​​​​ക്ത വി​​​​ധി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ര്‍​ശി​​​​ച്ചു. ജ​​​​ന​​​​ങ്ങ​​​​ളെ സേ​​​​വി​​​​ക്കാ​​​​ന്‍ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​യ​​​​വ​​​​ര്‍ അ​​​​വ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ കോ​​​​ട​​​​തി തു​​​​ട​​​​ര്‍​ന്നാ​​​​ണു പി​​​​ഴ വി​​​​ധി​​​​ച്ച​​​​ത്. സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് മ​​​​നഃ​​​​പൂ​​​​ര്‍​വം ലം​​​​ഘി​​​​ച്ച ഇ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നും സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടു കോ​​​ട​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button