Uncategorized
കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ കരിഞ്ചന്തയിൽ വിൽക്കാനായി കടത്തിക്കൊണ്ടുവന്ന റേഷൻ അരിയാണ് പിടികൂടിയത്. കേരള സിവിൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന്റേയും തമിഴ്നാട് തഹസിൽദാരുടെയും സംയുക്ത പരിശോധനയിലാണ് റേഷൻ അരി പിടിച്ചെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും റേഷൻ വിതരണത്തിനായി ഉപയോഗിക്കുന്ന അരിയാണ് കടത്തിയതെന്നാണ് നിഗമനം.



