Uncategorized

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിഭാഗീയത; ഏരിയാ കമ്മിറ്റി അം​ഗം രാജിവെച്ചു

പത്തനംതിട്ട: സിപിഎം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷം. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്ന് കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജിവച്ചു. മുൻ മന്ത്രി എ.കെ. ബാലൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് ആയി പ്രവർത്തിച്ചിട്ടുള്ളയാളാണ് ടിം.

വിഭാഗീയത ശക്തമായതോടെ ഏരിയാ കമ്മിറ്റി യോഗം ചേരാൻ കഴിഞ്ഞില്ല. ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് 5 പേർ മാത്രമാണ്. അനർഹരെ ജില്ലാ നേതൃത്വത്തിൽ തിരികെ കയറ്റിയെന്ന് ആരോപിച്ച് തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതിപ്രളയമാണ് ലഭിക്കുന്നത്. അതേസമയം, ബിജെപി വിട്ടെത്തിയയാളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് പന്തളം ഏരിയ കമ്മിറ്റിയിലെ പരസ്യ പ്രതിഷേധവും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button