Uncategorized

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഇക്കഴിഞ്ഞ ദിവസം യുഎഇക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. കൗമാര താരത്തിന്റെ പേരില്‍ നിരവധി റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തിന് ശേഷം സീനിയര്‍ കളിക്കാരില്‍ പലരും താരത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മുന്‍് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്‌സണ്‍ കൗമാരക്കാരന്റെ ഭാവിയെക്കുറിച്ച് വലിയ പ്രവചനം നടത്തിയിരിക്കുകയാണ്. യുഎഇ എയ്‌ക്കെതിരെ 52 പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയ പതിനഞ്ചുകാരന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ 500 റണ്‍സ് നേടുമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ‘അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വൈഭവ് 500 സ്‌കോര്‍ ചെയ്യും!” ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതമേറിയ സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കിയ വൈഭവിന്റെ കളിമിടുക്കിനുള്ള വലിയ അംഗീകാരമാണ് ഒരു വിദേശ താരത്തിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.

യു.എ.ഇ.എക്കെതിരായ മത്സരത്തില്‍ 53 പന്തില്‍ നിന്ന് 204 റണ്‍സ് നേടിയ താരം 28 സിക്‌സറും ഏഴ് ബൗണ്ടറികളുമാണ് നേടിയത്. 28 പന്തില്‍ മാത്രം സെഞ്ചുറി തികച്ച സൂര്യവന്‍ഷി 52 പന്തുകള്‍ കൊണ്ട് ഇരട്ട സെഞ്ച്വറിയും നേടി. വെറും 14.2 ഓവറില്‍ 250 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ കൗമാരക്കാരന്റെ മിന്നും പ്രകടനം നിമിത്തമായി. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച് സെമി ഫൈനലും ഉറപ്പാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button