Uncategorized
അനസ്തേഷ്യാ മിഷ്യൻ തകരാറിൽ; പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവങ്ങൾ മുടങ്ങി

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ മിഷ്യൻ തകരാറിലായതിനെത്തുടർന്ന് പ്രസവങ്ങൾ മുടങ്ങി. മിഷ്യൻ തകരാറിലായതോടെ പ്രസവം ആശുപത്രിയിൽ നടത്താൻ സാധിക്കാത്ത സ്ഥിതിയിലെത്തുകയായിരുന്നു. നോർമൽ ഡെലിവറിയും സിസേറിയനും നടത്താനാവാത്ത അവസ്ഥയാണ് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്ത് വിടുകയാണ്. തിങ്കളാഴ്ചയാണ് അനസ്തേഷ്യാ മിഷൻ തകരാറിലായത്.




