Uncategorized

‘മുഖ്യമന്ത്രി പദവി ​ദുരുപയോ​ഗം ചെയ്യുന്നു’; കൊലവിളി പ്രസം​ഗത്തിനെതിരെ കേസെടുക്കണമെന്ന് പി രാജീവ്

മുഖ്യമന്ത്രി വി ഡി സതീശൻ പദവി ദുരുപയോ​ഗം ചെയ്യുകയാണെന്ന് സിപിഐഎം നേതാവ് പി രാജീവ്. ചോരയ്ക്ക് പകരം ചോര എന്ന് പറയുമ്പോൾ നിയമപരമായി നീങ്ങുകയല്ല ഉദ്ദേശിച്ചത് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിന് ആഹ്വാനം നൽകുന്നതാണെന്നും പി രാജീവ് വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു പി രാജീവിന്റെ വിമർശനം.

ചോരയ്ക്ക് ചോര നടപ്പാക്കാൻ എസ്ഐടിയ്ക്ക് രൂപം നൽകുന്നു. രാഷ്ട്രീയ താല്പര്യങ്ങൾക്കു വേണ്ടി ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നു. സത്യ പ്രതിജ്ഞാ ലംഘനമാണത്. പാർട്ടിയുടെ വൈരാഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ഗവർണർ ഇക്കാര്യം പരിശോധിക്കണം. ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണം. മധുസൂദനൻ്റെ കാര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി രാജീവ് വ്യക്തമാക്കി.പി എസ് സി – എൽപിഎസ്ടി വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞ അനുപാത കണക്ക് തെറ്റാണെന്നും ക്ലാസ് അടിസ്ഥാനത്തിലാണ് അനുപാതം കണക്കാക്കുകയെന്നും പി രാജീവ് പറഞ്ഞു. ഏത് ചട്ടം നോക്കിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സർക്കാർ സുതാര്യമായാണ് പി എസ് സി വഴി നിയമന പ്രക്രിയ പൂർത്തിയാക്കിയിരുന്നതെന്നും എന്നാൽ യു ഡി എഫ് നുണ പ്രചാരണം നടത്തിയെന്നും പി രാജീവ് വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button