Uncategorized

10 ദിനം മാത്രം ബാക്കി! കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; തീരുമാനമെടുക്കാൻ മന്ത്രിസഭ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓർ‍ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും. നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ പൂർത്തിയാകും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇന്നത്തെ ആകർഷണം. പുതുയുഗത്തിന്‍റെ തുടക്കമാണ് നയപ്രഖ്യാപനമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നയരാഹിത്യ പ്രസംഗമെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. രാവിലെ 9ന് അടിയന്തിരപ്രമേയ നോട്ടീസോടെയാകും ഇന്ന് സഭ തുടങ്ങുക. ഇന്ന് പിരിഞ്ഞ ശേഷം സഭ 19ന് സംസ്ഥാന ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളിക്കും.

ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് ഇന്നലെ അനുമതി ലഭിച്ചിരുന്നില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button