Uncategorized
തിരുവനന്തപുരത്ത് പൊലീസ് മർദനത്തിൽ മധ്യവയസ്കൻ മരിച്ചു; ചിറയിൻകീഴ് പൊലീസിനെതിരെ പരാതി

തിരുവനന്തപുരത്ത് പൊലീസ് മർദനത്തിൽ മധ്യവയസ്കൻ മരിച്ചതായി പരാതി. ചിറയിൻകീഴ് പൊലീസിനെതിരെ കുടുംബം ആണ് പരാതിയുമായി രംഗത്ത് എത്തിയത്. പെരുംകുഴി സ്വദേശി സജി ആണ് മരിച്ചത്. ഈ മാസം രണ്ടിന് ആണ് ചിറയിൻകീഴ് പൊലീസ് സജിയെ മർദിച്ചത്.
അയൽവാസിയെ പൊലീസ് തല്ലിയത് വിലക്കിയതാണ് സജിയെ മർദിക്കാൻ കാരണം. സജിയുടെ വീടിന് മുന്നിൽ വെച്ചായിരുന്നു മർദനം. മർദനത്തെ തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ ഇരിക്കെയാണ് സജി മരിച്ചത്.



