Uncategorized

നാദാപുരത്ത് സ്കൂൾ ജീപ്പിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്

നാദാപുരം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഓടുന്ന സ്കൂൾ ജീപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. നാദാപുരം സി.സി.യു.പി സ്കൂൾ വിദ്യാർത്ഥിയും പാറക്കടവിലെ ഇർഷാദിന്റെ മകനുമായ ഇൻസാഫ് റഹ്മാനാണ് (10) അപകടത്തിൽപെട്ടത്. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകീട്ട് നാലരയോടെ തൂണേരി പട്ടാണിക്കിണറിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. ജീപ്പിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന കുട്ടി, ഓട്ടത്തിനിടയിൽ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനം സമയോചിതമായി നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button