Uncategorized

ഇ​ൻ​ഫ്ലു​വ​ൻ​സ​റെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു, ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യു​വ​തി​യെ നേ​രി​ൽ കാ​ണാ​നാ​യി ചെ​ന്നൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​വാ​വ് ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മ​ധു വി​ഹാ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വി​നെ​യും ഒ​രു അ​യ​ൽ​വാ​സി​യെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​യി 29 ല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ള്ള യു​വ​തി​യു​ടെ വീ​ഡി​യോ​ക​ൾ സ്ഥി​ര​മാ​യി ലൈ​ക്ക് ചെ​യ്തി​രു​ന്ന യു​വാ​വി​ന് യു​വ​തി​യോ​ട് ആ​രാ​ധ​ന​യും പ്ര​ണ​യ​വും തോ​ന്നി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് യു​വ​തി​യെ കാ​ണാ​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തി​യ​ത്.

യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ൻ യു​വാ​വ് ശ്ര​മി​ച്ച​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ത​ട​യു​ക​യും പി​ന്നീ​ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലി​സ് വ്യ​ക്ത​മാ​ക്കി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ഗു​രു തേ​ജ് ബ​ഹ​ദൂ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സ​ഹോ​ദ​ര​നും മ​റ്റ് അ​യ​ൽ​വാ​സി​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button