Uncategorized
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്

കൊല്ലം- കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്. നെടുവത്തൂർ ഇ.വി.എച്ച്.എസ്. സ്കൂൾ വിദ്യാർത്ഥി ദേവനന്ദനാണ് പരുക്കേറ്റത്. കൊല്ലം – പുനലൂർ ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നതിനിടെ വാതിൽ തുറന്ന് പുറത്തേക്ക് വീണതായാണ് പരാതി.ബസ് നിർത്താനോ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാനോ ജീവനക്കാർ തയ്യാറായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. തുടർന്ന് സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ജീവനക്കാർക്കെതിരെ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ധനുവച്ചപുരത്ത് അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അന്നപൂർണേന്ദു (15) എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി കെഎസ്ആർടിസി ബസ് ഇടിച്ച് മരണപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിറ്റേദിവസം അറസ്റ്റ് ചെയ്തിരുന്നു.




