Uncategorized

11-കാരനെ പീഡിപ്പിച്ച കച്ചവടക്കാരന് 20 വർഷം തടവ്; അക്രമം കുട്ടി മിഠായി വാങ്ങാനെത്തിയപ്പോൾ

കോഴിക്കോട്: 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കടക്കാരന് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും. വടകര കൈനാട്ടി ചേക്കിൻ്റവിടെ വീട്ടിൽ നാസറി(53)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്.

2022-ലാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ കടയിൽ മിഠായി വാങ്ങാൻ വന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാവിനോട് സംഭവം പറഞ്ഞു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തി. സർക്കിൾ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജെതിൻ പി. ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button