Uncategorized

ബംഗാൾ ഉൾക്കടലിൽ ‘അക് വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

ശക്തമായ ‘അക് വാൻ’ ചുഴലിക്കാറ്റ് മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തുടരുന്നു. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ 20ന് ഉച്ചയോടെ കരയിൽ തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ നർസാപുരിനും പുരിക്കും ഇടയിൽ ഗോപാൽപൂരിന് സമീപമായിരിക്കും ചുഴലിക്കാറ്റ് കരതൊടാൻ സാധ്യത. കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.

അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button