Uncategorized
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ ആക്രമണം: കണ്ണൂരിൽ SFI മാർച്ചിനിടെ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്ന പോലീസ്-യൂത്ത് കോൺഗ്രസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപം റോഡ് പൂർണ്ണമായും അടച്ച് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹവും പ്രതിരോധവുമാണ് ഒരുക്കിയിരുന്നത്. മാർച്ച് ബാരിക്കേഡിന് മുന്നിൽ എത്തിയതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തികൊണ്ട് കുത്തിയെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാഗ്വാദവും സ്ഥലത്ത് അരങ്ങേറി.




