Uncategorized

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുന്നു, തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടു; വി ശിവൻകുട്ടി

തിരുവനന്തപുരം: പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി ശിവൻകുട്ടി. ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും ശിവൻകുട്ടി പറഞ്ഞു. സുപ്രീംകോടതി വരെ എടുത്തു കളഞ്ഞ കേസാണ്. രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുകയാണ്. അത് അംഗീകരിക്കില്ല. ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കും വി ശിവൻകുട്ടി പറഞ്ഞു.

എംഎ ബേബി മലയാളം മനോരമയ്ക്ക് നൽകിയ ലേഖനം- പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് കാര്യങ്ങൾ പറയുന്നത്. ജയവും തോൽവിയും സാധാരണ ഉണ്ടാകാറുള്ളത്. തോൽവിയുടെയും ജയത്തിന്റെയും ആഴം പരിശോധിച്ചു കാര്യങ്ങൾ പരിശോധിക്കുന്ന രീതിയാണ് സിപിഐഎമ്മിനുള്ളത്. തോൽവി ഉണ്ടാകില്ല എന്ന് കരുതിയവരാണ് ഞങ്ങൾ. അപ്പോൾ എന്തുകൊണ്ട് തോൽവി ഉണ്ടായി എന്നത് പരിശോധിച്ചു. ഉണ്ടായ തെറ്റിദ്ധാരണകൾ മാറ്റി പാർട്ടിയെ മുന്നോട്ട് നയിക്കും എന്നതാണ് വിശ്വാസം. ജനങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം ആണ്. എന്തെങ്കിലും കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റും എന്നുള്ളതാണ് വിശാല സംസ്ഥാന സമിതിയുടെ തീരുമാനം. അത് ഫലപ്രദമായി നടപ്പിലാക്കും. വലിയ ഉയർത്തെഴുന്നേൽപ്പ് പാർട്ടിക്ക് ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button