Uncategorized

ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 120 രൂപ വര്‍ധിച്ചു, ഉടനെ കുറയുമോ?

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് വില 13,150 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 1,05,200 രൂപയിലുമെത്തി.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3000 ഡോളറില്‍ താഴേക്ക് വീണാല്‍ കേരളത്തില്‍ പവന് ഒരു ലക്ഷത്തില്‍ കുറവായിരിക്കും വില. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുള്‍പ്പെടെ മറ്റൊരു വിലയാവും നമ്മള്‍ നല്‍കേണ്ടി വരിക.ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ 1,03,240 രൂപയായിരുന്നു പവന്‍ വില. പിന്നീട് വില ഘട്ടങ്ങളായി ഉയര്‍ന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 3നായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസമായ ജൂലൈ 4നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവില താഴേയ്ക്ക് പോയത്.

അതേസമയം, സ്വര്‍ണവിലയിലെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് ഈ വര്‍ഷം ജനുവരി 29നായിരുന്നു. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് വിപണിയില്‍ രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button