Uncategorized

ദുബൈ- ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തു?; യാത്രക്കാർ ഇസ്രയേലി പൗരന്മാർ, 2 അടിയന്തര അപായ സിഗ്നൽ കിട്ടിയതോടെ വിമാനം തിരിച്ചുവിട്ടു

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന വിമാനത്തിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സംശയം. അപായ സൂചന പുറത്തുവന്നതിനെ തുടർന്ന് വൻ ആശങ്ക തുടർന്ന് വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടു. ഫ്ലൈ ദുബായ് എയർലൈൻസിന്‍റെ FZ1073 വിമാനത്തിൽ നിന്നാണ് അപായസൂചന ലഭിച്ചത്. വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന കോഡ് ഉൾപ്പെടെ രണ്ട് അടിയന്തര അപായ സൂചനകൾ വിമാനത്തിൽ നിന്ന് ട്രാൻസ്മിറ്റ് ചെയ്യപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി തിരിച്ച് വിട്ടത്.

അപായ സിഗ്നൽ ലഭിച്ചതോടെ സൗദി അറേബ്യയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം ഉടൻ തന്നെ യാത്ര അവസാനിപ്പിച്ച് സൗദിയിലെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഉടൻ തന്നെ സ്ഥിതിഗതികൾ വിലയിരുത്താനായി ഇസ്രായേൽ സൈന്യം തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ ആകാശത്തേക്ക് അടിയന്തരമായി അയിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റ് സുരക്ഷാ പ്രശ്നങ്ങളാണോ ഇതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ലെന്ന് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button