Uncategorized

തദ്ദേശഉപതെരഞ്ഞെടുപ്പ് ഫലം, നിയമസഭാ ഫലത്തിൻ്റെ പേരിൽ ഇല്ലാതാക്കി കളയാം എന്നു കരുതുന്നവർക്കുള്ള മറുപടി എം വി ​ഗോവിന്ദൻ.

തിരുവനന്തപുരം. സതീശൻ സർക്കാ‍ർ അധികാരത്തിൽ എത്തിയ ശേഷം നടന്ന ആദ്യ തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം ശ്രദ്ധേയമായ തിരിച്ച് വരവാണ് നടത്തിയതെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ വോട്ടിം​ഗ് നടന്നിടത്തേല്ലാം എൽഡിഎഫ് ആണ് മുന്നേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ പാഠം ഉൾക്കൊണ്ട് തിരിച്ച് വരാൻ നടത്തുന്ന ശ്രമം ജനം അം​ഗീകരിച്ചതാണ് ഫലം നൽകുന്ന സൂചന. എൽഡിഎഫ് 15ൽ നിന്ന് 18 സീറ്റായി ഉയർന്നു.ഭൂരിപക്ഷം കൂടി, യുഡിഎഫ് സീറ്റ് കുറഞ്ഞു. അവർ ജയിച്ച സീറ്റിൽ ഭൂരിപക്ഷവും കുറ‍ഞ്ഞുവെന്നും ​ഗോവിന്ദൻ പറഞ്ഞു. നിയമസഭാ ഫലത്തിന്റെ പേരിൽ അങ്ങ് ഇല്ലാതാക്കി കളയാം എന്നു കരുതുന്നവർക്കുള്ള മറുപടിയാണ് ഈ ഫലം. അമിത വിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്തെ കല്ലറ ഡിവിഷൻ യുഡിഎഫ് നിലനി‍ർത്തിയത് ബിജെപി വോട്ട് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ പതിനായിരം വോട്ട് കിട്ടിയ ബിജെപിക്ക് ഇത്തവണ പകുതി വോട്ടാണ് കിട്ടിയത്. കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷൻ തിരിച്ച് പിടിച്ചതും പാലക്കാട് പല്ലശ ഡിവിഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കൾ ഭൂരിപക്ഷത്തിൽ ഡിവിഷൻ നിലനിർത്തുകയും ചെയ്തതും ​ഗോവിന്ദ​ൻ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button