Uncategorized

ദേശീയ ദിനം; ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും മൂന്ന് ദിവസത്തെ അവധി, വാരാന്ത്യ അവധി ഉൾപ്പെടെ ആകെ അഞ്ച് ദിവസം ലഭിക്കും

ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ‘ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച്’ ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് അവധി തീയതികൾ പ്രഖ്യാപിച്ചത്.

2026 ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 7 തിങ്കളാഴ്ച ക്ലാസുകളും സാധാരണ പ്രവർത്തനങ്ങളും പുനരാരംഭിക്കും.

അതേസമയം, ദുബായിലെ ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾക്ക് ഡിസംബർ 2 ബുധൻ, ഡിസംബർ 3 വ്യാഴം ദിവസങ്ങളിലാണ് അവധി. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ആവശ്യകത പരിഗണിച്ച് ഡിസംബർ 4 വെള്ളിയാഴ്ചയും പ്രവർത്തിക്കണമോ വേണ്ടയോ എന്ന് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. ഇവിടെയും ഡിസംബർ 7 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button