Uncategorized

​ആറളം-കൊട്ടിയൂർ ആനമതിൽ നിർമ്മാണം ഉടൻ പൂർത്തിയാക്കണം: വെൽഫെയർ പാർട്ടി

പാതിവഴിയിലായ ആറളം – കൊട്ടിയൂർ ആനമതിൽ നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും കാട്ടാന ആക്രമത്തിൽ ജീവൻ നഷ്‌ടപ്പെട്ട വരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണമെന്നും കാക്കയങ്ങാട് നടന്ന
വെൽഫെയർ പാർട്ടി പേരാവൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സമിതി അംഗം സഫീർഷാ ഉദ്ഘാടനം ചെയ്തു. ബഷീർ ഉളിയിൽ അധ്യക്ഷനായി. ഷുഹൈബ് കൈതാൽ, ഷക്കീബ് കേളോത്ത്, സാബിറ ടീച്ചർ, യു.വി. സുബൈദ, ടി.പി സിദ്ധീഖ് എന്നിവർ സംസാരിച്ചു. ഭാരവാഹി കൾ : അബ്‌ദുൾ ഖാദർ ദർശന- പ്രസിഡൻ്റ്, വി.എം സാജിദ – വൈസ് പ്രസിഡൻ്റ്, ടി.പി. സിദ്ധീഖ് – ജന:സെക്രട്ടറി, സുബൈർ ഇരിട്ടി- ജോ:സെക്രട്ടറി, കെ.പി. മൂസക്കുട്ടി- ട്രഷറർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button