കേളകം ടൗണിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കി പഞ്ചായത്ത്

കേളകം സ്വകാര്യ വാഹന പാർക്കി ങ്ങിന് കേളകം ടൗണിൽ ഗ്രൗണ്ടുകൾ സജ്ജമാക്കി പഞ്ചായത്ത്. തിരഞ്ഞെ ടുപ്പ് സമയത്ത് യു.ഡി.എഫ്., കേള കത്തെ ജനങ്ങൾക്ക് നൽകിയ വാ ഗ്ദാനങ്ങളിൽ ഒന്നായിരുന്ന കേളകം ടൗണിൽ എത്തുന്ന സ്വകാര്യ വാഹ നങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന്. നേരത്തേ കേളകം ടൗണിൽ എത്തിയാൽ വണ്ടി പാർ ക്ക് ചെയ്യാൻ ഇടമില്ലാതെ നെട്ടോ ട്ടം ഓടേണ്ട സ്ഥിതിയായിരുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരമെന്നോണമാ ണ് കേളകം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ടൗണി ൻ്റെ വിവിധയിടങ്ങളിലായി പാർക്കി ങ് ഗ്രൗണ്ടുകൾ ഒരുക്കിയത്. വ്യക്തി കളുടെ സഹകരണത്തോടെയാണ് പാർക്കിങ് ഗ്രൗണ്ടുകൾ ക്രമീകരിച്ചി രിക്കുന്നത്.
കേളകം ബസ് സ്റ്റാൻഡിൻ്റെ പിറകുവശത്തുള്ള കൊച്ചിൻ രാജൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ബസ് സ്റ്റാൻഡിന് സമീപത്തുള്ള ചോലമറ്റം ജേക്കബിന്റെ ഉടമസ്ഥതയിലു ള്ള സ്ഥലത്തും പഞ്ചായത്ത് ഓഫീ സിന്റെ മുൻപിലുള്ള മയിലാടുംപാറ ടോമിയുടെ ഉടമസ്ഥതയിലുള്ള സ്ഥ ലത്തും കംഫർട്ട് സ്റ്റേഷന്റെ സമീ പത്തുള്ള പഞ്ചായത്തിന്റെ സ്ഥല ത്തുമാണ് വാഹനങ്ങളുടെ പാർക്കി ങ്ങിനായി സ്ഥലം സജ്ജീകരിച്ചിരി ക്കുന്നത്.
പാർക്കിങ് ഗ്രൗണ്ടുകളുടെ ഉദ്ഘാ ടനം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവഹിച്ചു. വൈസ് പ്ര സിഡന്റ് അഡ്വ. ബിജു ചാക്കോ അധ്യക്ഷനായി. പഞ്ചായത്ത് സെക്ര ട്ടറി പി. മായ, പഞ്ചായത്തംഗങ്ങളായ ജോർജുകുട്ടി താന്നിവേലിൽ, ബിനു എടാൻ, സുനിത വാത്യാട്ട്, ഷിജി സു രേന്ദ്രൻ, സിന്ധു മുഞ്ഞനാട്ട് എന്നി വർ സംസാരിച്ചു.




