Uncategorized
പൊലിസില്‍ പരാതി നല്‍കി എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം

വൈപ്പിന്‍: പൊലിസില്‍ പരാതി നല്‍കി എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. ഞാറക്കല്‍ വാളൂരാന്‍ വീട്ടില്‍ സരിന്‍ (41) ആണ് ആക്രമണത്തിന് ഇരയായത്. ഞാറക്കല്‍ സ്വദേശിയായ അജിത്ത് എന്നയാള്‍ വീശിയ കത്തി തടുത്തതിനെ തുടര്‍ന്ന് കൈവിരല്‍ മുറിവേറ്റ സരിന്‍ ചികിത്സയിലാണ്കഴിഞ്ഞ ദിവസം രാത്രി ഞാറക്കലിലെ അക്ഷയ സെന്‍ററിന് സമീപത്ത് വച്ചായിരുന്നു സംഭവം. സരിന്‍റെ പരാതിയില്‍ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.




