Uncategorized
കണിച്ചാർ, മാലൂർ പഞ്ചായത്തിലെ കർഷകരുടെ കൃഷി പഠനയാത്ര ആരംഭിച്ചു.

ആത്മ കണ്ണൂരിന്റെയും കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷകരുടെ തോട്ടം സന്ദർശനത്തിന്റെ ഭാഗമായാണ് സംഘം പഠന യാത്ര ആരംഭിച്ചത്.
കണിച്ചാർ, മാലൂർ പഞ്ചായത്തുകളിലെ മികച്ച പച്ചക്കറി കർഷകരുമായി തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഉള്ള ശ്രീ. ഉണ്ണികൃഷ്ണൻ എന്ന കർഷകന്റെ തോട്ടമാണ് സന്ദർശിക്കുന്നത്.
കണിച്ചാർ പഞ്ചായത്ത് കൃഷി ഓഫീസർ അരുൺ ജോസ്, വാർഡ് മെമ്പർ ജിൽസൺ മാത്യു, , കൃഷി അസിസ്റ്റന്റ് ശരത് ഇ എം, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ കാവ്യ, അസിസ്റ്റന്റ് ടെക്നോളജി മാനേജർ സുനിത എന്നിവരുടെ നേതൃത്വത്തിൽ കണിച്ചാറിൽ നിന്ന് 11 പേരും മാലൂരിൽനിന്ന് 6 പേരുമാണ് യാത്രയുടെ ഭാഗമായിട്ടുള്ളത്.




