Uncategorized
കെ എസ് ആർ ടി സി ബസിടിച്ച് അപകടം; ആലപ്പുഴയിൽ 49കാരന് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ വെളിയനാട് സ്വതന്ത്ര ജങ്ഷനിൽ ഇന്നലെ രാത്രി ആയിരുന്നു അപകടം. പുതുക്കാട് വീട്ടിൽ പ്രമോദ് (49) ആണ് മരിച്ചത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിക്കുകയും തലയിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.




