Uncategorized

സസ്പെൻഷന് മുൻപ് 60% ഹാജർ ഉണ്ട്, നടപടിയുണ്ടായത് നാടകം കളിച്ചതുകൊണ്ട്; കാലടി സർവകലാശാലയുടെ വാദം തള്ളി വിദ്യാർഥികൾ

കൊച്ചി: പരീക്ഷയെഴുതാൻ ഹാജർ കുറവെന്ന കാലടി സർവകലാശാലയുടെ വാദം തള്ളി സസ്പെൻഷനിലായ വിദ്യാർത്ഥികൾ. സസ്പെൻഷന് മുൻപ് 60 ശതമാനം ഹാജർ ഉണ്ടായിരുന്നെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ബാക്കി 15% ശതമാനം കൺഡോണെഷൻ ഡിലെ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു. എന്നാൽ ഇതിനു കോളജിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. നാടകം കളിച്ചതിനാലാണ് നടപടിയെന്നും വിദ്യാർത്ഥികൾ പറയുന്നു.ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടിയാണെന്ന് വിദ്യാർഥികൾ ഹർജിയിൽ പറയുന്നു. ഈ വാദങ്ങൾ കൂടി പരിഗണിക്കണമെന്ന് സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ വ്യക്തമാക്കി. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വിദ്യാർഥികൾ സമീപിക്കുന്നത്. നേരത്തെ ഇതേ ബെഞ്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം എന്ന് പറഞ്ഞിരുന്നെങ്കിലും ഡിവിഷൻ ആ ഉത്തരവ് റദ്ദ് ചെയ്തിരുന്നു.പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ ഇടപെടാതെ ഹൈക്കോടതിയിലേക്ക് തന്നെ കേസ് തിരിച്ചയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button