Uncategorized

അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വാസത്തോടെ കാത്തിരിക്കാം; DYFIക്ക് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്നറിയാനുള്ള ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മത്സരത്തിന് പിന്തുണയുമായി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. ഇങ്ങനെയൊരു വേറിട്ട ക്യാമ്പയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്‌ഐക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോണ്‍സര്‍മാരുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പവര്‍കട്ടിനെ നേരിടുന്നതിനുള്ള എമര്‍ജന്‍സി ലൈറ്റാണ് ബംബര്‍ സമ്മാനം. പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്നവര്‍ക്കെല്ലാം മെഴുകുതിരിയും നല്‍കും. വ്യാഴാഴ്ച രാവിലെ 11ന് സെക്രട്ടറിയറ്റിന് മുന്നിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ചിന്താ ജെറോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button