യുണൈറ്റഡ് മർച്ചന്റ് ചേംബർ നിടുംപ്രംചാൽ യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

യുണൈറ്റഡ് മർച്ചന്റ് ചേംബർ നെടുംപ്രഞ്ചാൽ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗവും 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 30 വർഷം വ്യാപാരം പൂർത്തിയാക്കിയ വി വി തോമസ്, ചാൾസ് ജോസഫ്, ആന്റണി ഇല്ലത്തുപറമ്പിൽ എന്നിവർക്കുള്ള ആദരവും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവുമാണ് നെടുംപ്രഞ്ചാൽ വ്യാപാര ഭവനിൽ വെച്ച് നടന്നത്. പരിപാടി യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് വി വി തോമസ് അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി ചാൾസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. യുഎംസി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഷിനോജ് നരിതൂകിൽ, പേരാവൂർ യൂണിറ്റ് പ്രസിഡണ്ട് കെ എം ബഷീർ, ലിസി ജോസഫ്, സജി കോടന്തൂർ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി വി വി തോമസിനെയും, ജനറൽ സെക്രട്ടറിയായി ചാൾസ് ജോസഫിനെയും, ട്രഷററായി ബി കെ ആന്റണിയെയും യോഗം തിരഞ്ഞെടുത്തു. 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തിട്ടുണ്ട്. അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത യാഥാർഥ്യമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.




