Uncategorized
എസ്‌ഐആറിൻ്റെ എല്ലാ നടപടിക്രമങ്ങളും സുപ്രീം കോടതി അടിയന്തരമായി റദ്ദാക്കണം: ഡോ. ജോൺ ബ്രിട്ടാസ് എം പി

തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന് കീഴിലുള്ള ഏകാധിപത്യ സംവിധാനമായി മാറിയിരിക്കുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതും വ്യാപകമായി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും അനധികൃതവും നിയമവിരുദ്ധവുമാണ് എന്ന് കമ്മീഷണർമാർ രേഖപ്പെടുത്തിയതായി ബ്രിട്ടാസ് ആരോപിച്ചു. പത്ത് മാസത്തിനിടെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 14 തവണ ഔപചാരികമായി വിയോജിപ്പ് രേഖപ്പെടുത്തി . രഹസ്യമായി വോട്ടർമാരെ നീക്കം ചെയ്യൽ, പിന്നീട് പട്ടികയിൽ പുനഃസ്ഥാപിക്കൽ, ഫോം 6-ലെ മാറ്റങ്ങൾ തുടങ്ങിയ നടപടികളിലും കമ്മീഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന യുവാക്കളെ ഇത്തരം നടപടികൾ ബുദ്ധിമുട്ടിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.




