Uncategorized

ബ്രാഞ്ച് ഓഫീസില്‍ നല്‍കാന്‍ കൊടുത്തുവിട്ട 1.45 ലക്ഷം രൂപയുമായി ജീവനക്കാരന്‍ മുങ്ങി; പരാതി

വൈപ്പിന്‍: ഹെഡ് ഓഫീസില്‍ നിന്നും ബ്രാഞ്ച് ഓഫീസിലേക്ക് കൊടുത്തുവിട്ട 1,45000 രൂപയുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി. മുളവുകാട് ഹൈഗ്രോ പൗള്‍ട്രി എക്യുമെന്‍റ്സ് എന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ ആയ ആസാം സ്വദേശി റാക്കിബ് അഹമ്മദ് ആണ് പണവുമായി മുങ്ങിയത്.

കഴിഞ്ഞ മാസം എട്ടിന് രാവിലെയാണ് പാലാരിവട്ടത്തുള്ള ഓഫീസിലേക്ക് പണവുമായി റാക്കിബ് പോയത്. ആള്‍ സ്ഥലത്തെത്താതെ വന്നതോടെ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന സപ്ലൈ വാഹനം പാലാരിവട്ടത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആളെ കണ്ടെത്താതെ വന്നതോടെ ചൊവ്വാഴ്ച സ്ഥാപന ഉടമ മുളവുകാട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഡ്രൈവറെ കണ്ടെത്താന്‍ പൊലിസ് തെരച്ചില്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button