Uncategorized

11 മാസം പ്രായമുള്ള കുഞ്ഞിന് പീഡനം, പ്രതി പിടിയിൽ, കുട്ടി ഗുരുതരാവസ്ഥയിൽ

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞ് പീഡിപ്പിച്ച പ്രതി പിടിയിൽ. ബീഹാർ ഭാഗൽപൂർ സ്വദേശിയായ സൌരഭ് കുമാറാണ് പിടിയിലായത്. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഉത്തർ പ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ക്രൂരമായ പീഡനം നേരിട്ടത്. അടുത്തിടെ ഫാക്ടറിയിൽ ജോലിക്കെത്തിയ ആളാണ് സൌരഭ് കുമാറെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കുട്ടിയുടെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഇയാൾ താമസ സ്ഥലത്ത് എത്തിയത്. കുട്ടി കരയുന്നത് കണ്ട് താൻ സമാധാനിപ്പിക്കാമെന്ന് വിശദമാക്കി ഇയാൾ കുട്ടിയെ എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വീടിന്റെ വരാന്തയിലൂടെ നടന്ന ഇയാൾ കുട്ടിയെ സ്വന്തം മുറിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിന്നാലെ കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ യുവാവിന്റെ മുറിയിലെത്തിയത്. യുവാവിന്റെ മുറിയിൽ സാരമായി പരിക്കേറ്റ നിലയിലാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button