Uncategorized

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്; വോട്ടർമാരുടെ എണ്ണം വർധിച്ചെന്ന മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ഉത്തർപ്രദേശ് സ്പെഷ്യൽ സമ്മറി റിവിഷൻ (SSR) വഴി ഹിന്ദു വോട്ടുകൾ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിക്ക് പിന്നാലെ, സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണം വർധിച്ചുവെന്ന കണക്കുകളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) അധികൃതർ രംഗത്തെത്തി. എസ്എസ്ആർ നടപടികളിലൂടെ സംസ്ഥാനത്ത് ആകെ 18 ലക്ഷത്തിലധികം വോട്ടുകൾ കൂടിയെന്ന് അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന ഗോരഖ്പൂർ ജില്ലയിൽ ഗണ്യമായ വോട്ട് വർധനവ് ഉണ്ടായെന്നും, ഇന്നലെ പുറത്തിറക്കിയ കരട് പട്ടികയിൽ ജില്ലയിൽ 34,165 വോട്ടർമാർ പുതുതായി കൂടിയെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ, എൻസിആർ മേഖലയിൽ ഉൾപ്പെടുന്ന ഗൗതം ബുദ്ധ നഗർ ജില്ലയിൽ 22,346 വോട്ടുകളും ഗാസിയാബാദിൽ 61,235 വോട്ടുകളും വർധിച്ചിട്ടുണ്ട്. ജാതി-മത അടിസ്ഥാനത്തിലുള്ള വോട്ടർ കണക്കുകൾ കമ്മീഷൻ സൂക്ഷിക്കുന്നില്ലെന്ന് യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. പട്ടികയിൽ നിന്ന് വിട്ടുപോയവർക്ക് പേര് ചേർക്കാനുള്ള നടപടികൾ ഇനിയും സജീവമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം, പ്രായപൂർത്തിയായ രണ്ടര കോടിയിലധികം പേർ ഇപ്പോഴും വോട്ടർ പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button