Uncategorized

പിന്തുണയുണ്ട് പക്ഷേ, എപ്പോഴും വിമർശനം: ഇടതിനെ വേണ്ടെന്ന് വിജയ്? ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം

ചെന്നൈ സംസ്‌ഥാന സർക്കാരിനെ
നിരന്തരം വിമർശിക്കുന്ന കമ്യൂണിസ്‌റ്റ് പാർട്ടികൾക്കു ബദലായി പിഎംകെയെ കൂട്ടുപിടിക്കാനൊരുങ്ങി ഭരണമുന്നണിക്കു നേതൃത്വം നൽകുന്ന ടിവികെ. ചെന്നൈ വിമാനത്താവള സ്വകാര്യവൽക്കരണം, മുഖ്യമന്ത്രി വിജയിന്റെ ലണ്ടൻ സന്ദർശനം, പട്ടിണപ്പാക്കത്ത് സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളിലെല്ലാം കടുത്ത വിമർശനമാണു സർക്കാരിനെതിരെ ഇടതുകക്ഷികൾ ഉയർത്തിയത്. സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ പ്രതിപക്ഷ പാർട്ടികളെക്കാൾ കടുത്ത വിമർശനം ഉന്നയിക്കുന്നതു ഭരണപക്ഷത്ത് ഏറെ അസ്വസ്‌ഥതയുണ്ടാക്കുന്നുണ്ട്.

ഇടതു കക്ഷികളെ ആക്രമിച്ചു മന്ത്രി ആദവ് അർജുന രംഗത്തെത്തിയത് ഇതിന്റെ തെളിവായാണു രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

ഡിഎംകെയുടെ അഴിമതികൾക്കെതിരെ അതേ മുന്നണിയിലുണ്ടായിരുന്ന ഇടതുപക്ഷം ചെറുവിരൽ അനക്കാതിരുന്നത് ഇരട്ടത്താപ്പാണെന്ന് ആദവ് ആരോപിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ മത്സരിക്കുന്നതും ടിവികെക്കു ഭീഷണിയാണ്.

ഇടതു പാർട്ടികൾ കൈവിട്ടാലും ഭരണം സുരക്ഷിതമാക്കാൻ, എതിർ പാളയത്തിലുള്ള പാട്ടാളി മക്കൾ കക്ഷിയെ (പിഎംകെ) കൂട്ടുപിടിക്കാനാണു ടിവികെ ശ്രമം. പിഎംകെയും ഇതിനു പച്ചക്കൊടി കാട്ടിയതായാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അണ്ണാഡിഎംകെ സഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട പിഎംകെ, ഉപതിരഞ്ഞെടുപ്പിൽ ഒരു സഖ്യത്തിനും പിന്തുണയില്ലെന്നു പ്രഖ്യാപിച്ചതും ഇതിനു തെളിവാണ്.

4 എംഎൽഎമാരുള്ള ഇടതു പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ അത്ര തന്നെ എംഎൽഎമാരുള്ള പിഎംകെയുടെ പിന്തുണ ഉറപ്പിക്കാമെന്നാണു ടിവികെയുടെ കണക്കുകൂട്ടൽ. എന്നാൽ പിഎംകെയെ കൂടെക്കൂട്ടിയാൽ ഇവരുടെ ബദ്ധവൈരികളായ വിസികെ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ടിവികെ നേതാക്കൾക്കുണ്ട്. പിഎംകെ പുറത്തുനിന്നു പിന്തുണ പ്രഖ്യാപിക്കുകയാണെങ്കിൽ വിസികെയെ സമാധാനിപ്പിക്കാമെന്നും നേതാക്കൾ കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button