Uncategorized

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: മുനമ്പം സ്വദേശിനിയുടെ 6.96 ലക്ഷം കവര്‍ന്നു

കൊച്ചി: ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി പണമുണ്ടാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് സംഘം 26കാരിയില്‍ നിന്നും 6,96,950 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുനമ്പം ബീച്ച് സ്വദേശിയായ പെണ്‍കുട്ടിയാണ് തട്ടിപ്പിനിരയായത്.ഈ വര്‍ഷം ഏപ്രില്‍ അഞ്ചു മുതല്‍ 11 വരെയുള്ള കാലയളവില്‍ പല സമയങ്ങളിലായി സ്വന്തം അക്കൗണ്ടില്‍ നിന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും ഫോണില്‍ നിന്ന് യുപിഐ വഴിയുമാണ് പണം കൈമാറിയത്. കൂടാതെ അമ്മയുടെയും സഹോദരിയുടെയും ഫോണില്‍ നിന്നും യുപിഐ വഴി പണം അയച്ചിട്ടുണ്ട്.

പശ്ചിമബംഗാളിലെ മേഘ ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള ടെലിഗ്രാം ആപ് വഴിയായിരുന്നു ഇടപാട്. പറഞ്ഞ രീതിയില്‍ ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് യുവതി കഴിഞ്ഞ ദിവസം മുനമ്പം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button